19 April 2024 Friday

എടപ്പാൾ, കാലടി,കുറ്റിപ്പുറം, മാറഞ്ചേരി തുടങ്ങി 14 പഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലും കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചു

ckmnews

എടപ്പാൾ, കാലടി,കുറ്റിപ്പുറം, മാറഞ്ചേരി തുടങ്ങി 14 പഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലും കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചു


എടപ്പാൾ: കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് ജില്ലയിൽ മൂന്ന് നഗരസഭകളിലും 14 പഞ്ചായത്തുകളിലും കൂടി ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു.തിരൂരങ്ങാടി,പരപ്പനങ്ങാടി, താനൂർ, നഗരസഭകളിലും എ ആർ നഗർ, തേഞ്ഞിപ്പലം, കാലടി, എടയുർ, മമ്പാട്, പെരുമ്പടപ്പ്, എടപ്പാൾ, വാഴക്കാട്, കുറ്റിപ്പുറം, ഇരുമ്പിളിയം, ആതവനാട്, മാറഞ്ചേരി, അമരമ്പലം, ചുങ്കത്തറ പഞ്ചായത്തുകളിലും കലക്റ്റർ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. ഇന്ന് (30-04-2021) രാത്രി 9:00 മണി മുതൽ മേയ് 14 വരെയാണ് നിരോധനാജ്‌ഞ പ്രഖ്യാപിച്ചത്.