28 March 2024 Thursday

വിദേശത്തുള്ള ഇന്ത്യക്കാർ വ്യാഴാഴ്ച മുതൽ തിരിച്ചെത്തും; യാത്ര സൗജന്യമല്ലെന്നു കേന്ദ്രം

ckmnews


ന്യൂഡൽഹി:വിദേശത്തുള്ള ഇന്ത്യക്കാർ വ്യാഴാഴ്ച മുതൽ തിരിച്ചെത്തും. ഇതിനായി തയാറാകാൻ സ്ഥാനപതി കാര്യാലയങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി. യാത്രാച്ചെലവ് പ്രവാസികള്‍ തന്നെ വഹിക്കണമെന്നും കേന്ദ്രം അറിയിച്ചു. അടിയന്തര ചികിത്സാ ആവശ്യമുള്ളവർ, ഗർഭിണികൾ എന്നിവർക്കാണ് മുൻഗണന. നേരത്തെ കപ്പലിലാകും ഇവരെ കൊണ്ടുവരിക എന്നായിരുന്നു വിവരം. എന്നാൽ വിമാനങ്ങളും  നാവികസേന കപ്പലുകളും തയാറാകാനാണ് അറിയിപ്പ്.