24 April 2024 Wednesday

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് നീട്ടി

ckmnews

അബുദാബി: ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് 10 ദിവസം കൂടി നീട്ടിയതായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിച്ചു. മെയ് 14 വരെയാണ് വിലക്ക് നീട്ടിയത്. 


കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ ഇന്ത്യ വഴി യാത്ര ചെയ്ത ട്രാന്‍സിറ്റ് യാത്രക്കാരെയും യുഎഇയിലേക്കുള്ള വിമാനത്തില്‍ പ്രവേശിപ്പിക്കില്ലെന്നാണ് അറിയിപ്പ്. എന്നാല്‍ ഇരുരാജ്യങ്ങള്‍ക്കും ഇടയിലെ കാര്‍ഗോ വിമാനങ്ങള്‍ക്ക് ഇത് ബാധകമല്ല. ഏപ്രില്‍ 24 മുതലാണ് നിയന്ത്രണം പ്രാബല്യത്തില്‍ വന്നത്. മെയ് നാല് വരെ പത്ത് ദിവസത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ഇതാണ് ഇപ്പോള്‍ നീട്ടിയിരിക്കുന്നത്.