24 April 2024 Wednesday

വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്ളാസ്റ്റിക് മാലിന്യങ്ങൾ ക്ളീൻ കേരളയ്ക്ക് കൈമാറി

ckmnews

വട്ടംകുളം ഗ്രാമപഞ്ചായത്ത്  പ്ളാസ്റ്റിക് മാലിന്യങ്ങൾ ക്ളീൻ കേരളയ്ക്ക് കൈമാറി


എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്ത് പുതിയ ഭരണസമിതിയുടെ "ക്ളീൻ വട്ടംകുളം" എന്ന പദ്ധതിയുടെ ഭാഗമായി വിവിധ വാർഡുകളിൽ നിന്നും ഹരിതകർമ്മസേന വഴി ശേഖരിച്ച അജൈവമാലിന്യങ്ങൾ ക്ളീൻ കേരളയ്ക്ക് കൈമാറി.

മാലിന്യങ്ങൾ വീറ്റ് കിട്ടുന്ന തുകയിൽ നിന്നും ഒരംശം മാറ്റിവെച്ച് ജനകീയം വട്ടംകുളം എന്ന സ്വപ്ന പദ്ധതിയിലെ ഒരു സംരംഭമായ "കൂടപ്പിറപ്പിന് ഒരു വീട്" എന്ന പദ്ധതിയ്ക്ക് തുക സ്വരുകൂട്ടിവെക്കുകയാണെന്ന് പ്ളാസ്റ്റിക് കൈമാറുന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

എല്ലാ ഹരിതകർമ്മസേനാഗംങ്ങളും നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട് എന്ന് പ്രസിഡന്റ് പറഞ്ഞു.

ചടങ്ങിൽ ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മീറ്റി ചെയർമാൻ മൻസൂർ മരയങ്ങാട്ട്, പഞ്ചായത്ത് സെക്രട്ടറി മനോജ് , വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ തുടങ്ങിയവർ സന്നിദ്ധരായി