25 April 2024 Thursday

3000-ത്തോളം കൊവിഡ് ബാധിതരെ കുറിച്ച് വിവരമൊന്നുമില്ലെന്ന് കര്‍ണ്ണാടക മന്ത്രി

ckmnews

3000-ത്തോളം കൊവിഡ് ബാധിതരെ കുറിച്ച് വിവരമൊന്നുമില്ലെന്ന് കര്‍ണ്ണാടക മന്ത്രി


കൊവിഡ് 19 ന്‍റെ രണ്ടാം വ്യാപനം അതിരൂക്ഷമായ കര്‍ണ്ണാടകയില്‍ കഴിഞ്ഞ ദിവസം 40,000 കേസുകള്‍ സ്ഥിരീകരിച്ചപ്പോള്‍ ഭീതിയുയര്‍ത്തിയ മറ്റൊരു വാര്‍ത്തയെത്തുന്നു.കര്‍ണ്ണാടകയില്‍ കൊവിഡിന്‍റെ രണ്ടാം തരംഗത്തിനിടെ രോഗബാധിതരായ ഏതാണ്ട് മൂവായിരത്തോളം പേര്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തെന്നും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നുമാണ് റവന്യൂ മന്ത്രി ആര്‍ അശോകയാണ് അറിയിച്ചത്. ഇവരെ എത്രയും പെട്ടെന്ന് കണ്ടെത്താന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കാണാതായവരോട് ഹെൽപ്പ് ലൈനുകളിൽ റിപ്പോർട്ട് ചെയ്യണമെന്നും പിന്നീട് മറ്റ് മെഡിക്കൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ഡോക്ടർമാരുമായി ബന്ധപ്പെടണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.