09 December 2022 Friday

പൊന്നാനി സ്ത്രീകളുടെയും, കുട്ടികളുടേയും ആശുപത്രിയിൽ പ്രത്യേക കോവിഡ് കെയർ സെൻ്റർ ആരംഭിക്കും

ckmnews

പൊന്നാനി സ്ത്രീകളുടെയും, കുട്ടികളുടേയും ആശുപത്രിയിൽ പ്രത്യേക കോവിഡ് കെയർ സെൻ്റർ ആരംഭിക്കും


പൊന്നാനി:സ്ത്രീകളുടെയും, കുട്ടികളുടേയും ആശുപത്രിയിൽ പ്രത്യേക കോവിഡ് കെയർ സെൻ്റർ ആരംഭിക്കുന്നു.കൊവിഡ് പോസിറ്റീവ് ആയ ഗർഭിണികൾക്കും,കുട്ടികൾക്കും ചികിത്സക്കായാണ് പുതിയ ബ്ലോക്ക് പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ തുടങ്ങുന്നത്.പരപ്പനങ്ങാടി മുതൽ കാപ്പിരിക്കാട് വരെയുള്ളവർക്ക് മാത്രമായാണ് പ്രത്യേക തീരദേശ കോവിഡ് കെയർ സെൻ്റർ പ്രവർത്തിക്കുക.ഇതിനായി പ്രത്യേക ബ്ലോക്ക് സജ്ജീകരിക്കും.നിലവിലെ ചികിത്സാ സൗകര്യങ്ങൾ തുടരുകയും ചെയ്യും.പ്രത്യേക കൊവിഡ് കെയർ സെൻ്റർ ആരംഭിക്കുന്നതിൻ്റെ മുന്നോടിയായി ആശുപത്രി മേധാവികളുടെ യോഗം നഗരസഭയിൽ ചേർന്നു. ആശുപത്രിയിൽ അധിക ജീവനക്കാരുൾപ്പെടെയുള്ള സൗകര്യങ്ങൾ അടിയന്തിരമായി ഒരുക്കണമെന്ന് നഗരസഭ ജില്ലാ ഭരണകൂടത്തിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ച യോഗത്തിൽ ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷ ഷീനാസുദേശൻ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ രജീഷ് ഊപ്പാല, നഗരസഭ സെക്രട്ടറി എൻ.കെ ഹരീഷ്, ആശുപത്രി സൂപ്രണ്ട് ഡോ.ആശ  എന്നിവർ പങ്കെടുത്തു.

ckmnews