24 April 2024 Wednesday

വാക്സിൻ ചാലഞ്ചിൽ പൊന്നാനിയിൽ നിന്നും പ്രവാസി മലയാളിയുടെ മാതൃക

ckmnews

വാക്സിൻ ചാലഞ്ചിൽ പൊന്നാനിയിൽ 

നിന്നും പ്രവാസി മലയാളിയുടെ മാതൃക


പൊന്നാനി:കുടുംബത്തിൻ്റെ വാക്സിൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന വാക്സിൻ ചാലഞ്ച് സംസ്ഥാനമാകെ ഏറ്റെടുത്ത സാഹചര്യത്തിൽ പൊന്നാനിയിൽ നിന്നിതാ പ്രവാസി വ്യവസായിയുടെ കരുത്തുള്ള കൈത്താങ്ങ്.ഒമാനിലെ വ്യവസായിയും പൊന്നാനിക്കാരനുമായ പാടാരിയകത്ത് സുബൈർ 1034 പേർക്ക് വാക്സിനെടുക്കാനുള്ള തുകയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. 258500 രൂപയുടെ ചെക്ക് പൊന്നാനി നഗരസഭ ചെയർമാന് സുബൈറിൻ്റെ സഹോദരി ഭർത്താവ് എം ടി അബൂബക്കർ കൈമാറി.പ്രതിസന്ധി കാലത്ത് മനുഷ്യരിലേക്ക് കാരുണ്യമായി പടരുന്ന മനുഷ്യർ അതിശയം സൃഷ്ടിക്കുകയാണ്. ഓരോ ദിവസവും ഓരോ അതിശയങ്ങൾ. 


കഴിഞ്ഞ ദിവസം 125 പേർക്ക് വാക്സിനെടുക്കുന്നതിനായി 50000 രൂപ പൊന്നാനി ബോംബെ ഹോട്ടൽ ഉടമ പി.കെ കോയ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു.