20 April 2024 Saturday

കോവിഡ് വ്യാപനം:വട്ടംകുളം ഗ്രാമപഞ്ചായത്തിൽ സർവ്വകക്ഷി യോഗം ചേർന്നു

ckmnews

കോവിഡ് വ്യാപനം:വട്ടംകുളം ഗ്രാമപഞ്ചായത്തിൽ സർവ്വകക്ഷി യോഗം ചേർന്നു


എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്തിൽ കോവിഡിന്റെ വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ ജില്ല കലക്ടർ പഞ്ചായത്തിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു.  ഈ സാഹചര്യത്തിൽ  എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ മജീദ് കഴുങ്ങിൽ എന്നവരുടെ  അധ്യക്ഷതയിൽ വിവിധ പാർട്ടി നേതാക്കളുടെ സർവ്വകക്ഷി യോഗം ചേർന്നു. യോഗത്തിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മൻസൂർ മരയങ്ങാട്ട്, നജീബ് , ആസൂത്രണ സമിതി ഉപാദക്ഷ്യൻ  പത്തിൽ അഷറഫ്, രാഷ്ട്രീയ പാർട്ടി നേതാക്കൻമാരായ ടി.പി.ഹൈദരാലി, എം.മുസ്തഫ, സരേഷ്കുമാർ, ഹംസ, ഷൗക്കത്ത് ഇത്തിപറമ്പിൽ, ഉദയൻ ശുകപുരം തുടങ്ങിയവരും മെമ്പർമാരായ ഹസൈനാർ നെല്ലിശ്ശേരി, പുരുഷോത്തമൻ, ശ്രീജ പാറക്കൽ, ദിലീപ് ശുകപുരം തുടങ്ങിയവരും സംബന്ധിച്ചു.

പഞ്ചായത്തിന് കീഴിൽ ആരംഭിച്ച DCC ക്ക് എല്ലാ വിധ സഹായസഹകരണങ്ങളും നൽകാമെന്ന് എടപ്പാൾ ഹോസ്പിറ്റൽ പ്രൈവറ്റ് ലിമിറ്റഡും , ആവശ്യങ്ങൾക്ക് ആമ്പുലൻസ് വിട്ടുനൽകാമെന്ന് മാണൂർ CH സെന്ററും, എടപ്പാൾ ക്രാഫ്റ്റ് സെന്ററും അറിയിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് യോഗത്തെ അറീയിച്ചു.

പഞ്ചായത്ത് ഓഫീസിലെ ഫ്രണ്ട് ഓഫീസ് സംവിധാനം  ഈ സാഹചര്യത്തിൽ താത്കാലികമായി നിർത്തി വെച്ചിട്ടുണ്ടെന്നും, അപേക്ഷകർ അടിയന്തിര സാഹചര്യം മനസിലാക്കി പഞ്ചായത്തിന് മുൻപിൽ വെച്ചിട്ടുള്ള ബോക്സിൽ അപേക്ഷകൾ നിക്ഷേപിക്കേണ്ടതാണെന്നും അറീയിച്ചു.