29 March 2024 Friday

വട്ടംകുളം അടക്കം 14 പഞ്ചായത്ത്തുകളിൽ ഇന്ന് രാത്രി ഒൻമ്പത് മുതൽ നിരോധനാജ്ഞ

ckmnews


മലപ്പുറം : കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ മലപ്പുറം ജില്ലയിലെ കൂടുതൽ പഞ്ചായത്തുകൾ നിരോധനഞ്ജയിലേക്ക് .വട്ടംകുളം അടക്കം 14 പഞ്ചായത്ത്തുകളിൽ ഇന്ന് രാത്രി ഒൻമ്പത് മുതൽ  ആണ് മലപ്പുറം ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത് , പുറത്തൂർ , തെന്നല ,തിരുവാലി .മുന്നിയൂർ ,വളവന്നൂർ ,എടവണ്ണ, ഊർങ്ങാട്ടിരി ,കീഴുപറമ്പ ,കുഴിമണ്ണ ,വേങ്ങര ,കണ്ണമംഗലം ,കാളികാവ് ,കൽപകഞ്ചേരി തുടങ്ങിയവയാണ് മറ്റു പഞ്ചായത്തുകൾ . ഇന്ന് രാത്രി ഒമ്പത് മാണി മുതൽ ഏപ്രിൽ 30 വരെ ആണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്