20 April 2024 Saturday

നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതോടെ അങ്ങാടികളില്‍ തിരക്കേറി

ckmnews

ചങ്ങരംകുളം:നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതോടെ അങ്ങാടികളില്‍ തിരക്കേറി.ടൗണില്‍ ഒരു മാസത്തില്‍ അതികം അടഞ്ഞു കിടന്ന പല കച്ചവട സ്ഥാപനങ്ങളും തുറന്നു.ഒറ്റപ്പെട്ട ഓട്ടോ ടാക്സികളും പുറത്തിറങ്ങി തുടങ്ങിയതോടെ ജനങ്ങളില്‍ ആത്മവിശ്വാസം വര്‍ധിച്ചു തുടങ്ങി.മാസങ്ങളായി നിശ്ചലമായ വാണിജ്യ വ്യവസായ മേഖലകള്‍ തുറക്കുന്നതോടെ ജനജീവിതം സാധരണ ഗതിയിലേക്ക് നീങ്ങുകയും വിപണി ഉണരുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് വ്യാപാര സ്ഥാപനങ്ങള്‍.ക്വോറിയുടെ പ്രവര്‍ത്തനം തുടങ്ങാത്തത് മൂലം തൊഴില്‍ മേഖല പ്രതിസന്ധിയില്‍ തന്നെ തുടരുകയാണ്.