19 April 2024 Friday

ബത്തേരിയില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച്‌​ പരിക്കേറ്റ രണ്ട്​ വിദ്യാര്‍ഥികള്‍ മരിച്ചു

ckmnews

കല്‍പറ്റ: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ സ്​ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച്‌ പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വിദ്യാര്‍ഥികളില്‍ രണ്ട് പേര്‍ മരിച്ചു. മുരളി (16), അജ്മല്‍ (14) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഫെബിന്‍ ഫിറോസ് ചികിത്സയിലാണ്.

ബത്തേരി കുപ്പാടി കാരക്കണ്ടിക്ക് സമീപം ആളൊഴിഞ്ഞ വീട്ടില്‍ ഏപ്രില്‍ 22നായിരുന്നു അപകടം. ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ണാര്‍ക്കാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ ഷെഡ്ഡിനുള്ളിലാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ മുരളി,അജ്മല്‍ ഉള്‍പ്പെടെ പ്രദേശവാസികളായ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബത്തേരി പോലീസ് അന്വേഷണം നടത്തി വരികയാണ്.