25 April 2024 Thursday

എടപ്പാള്‍ പഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടൈന്റ്മെന്റ് സോണില്‍

ckmnews

എടപ്പാള്‍ പഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടൈന്റ്മെന്റ് സോണില്‍


എടപ്പാള്‍:രോഗവ്യാപനം പ്രവാചനാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ എടപ്പാള്‍ പഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടൈന്റ്മെന്റ് സോണിലാക്കി.ജില്ലാ ദുരന്ത നിവാരണ അതോറിറ്റി രോഗവ്യാപനം തടയുന്നതിനായി നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.


കണ്ടെയിൻമെൻ്റ് സോണിലെ നിബന്ധനകളും വ്യവസ്ഥകളും.കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് അകത്തേക്കും പുറത്തേക്കുമുള്ള പോക്കുവരവ് പരിമിതപ്പെടുത്തേണ്ടതാണ്.10 വയസിന് താഴെയുള്ളവർ 60 വയസിന് മുകളിലുള്ളവർ എന്നിവർ അവരുടെ മെഡിക്കൽ ആവശ്യത്തിനല്ലാതെ വീടിന് പുറത്തിറങ്ങാൻ പാടുള്ളതല്ല.മേൽ സ്ഥലങ്ങളിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും വൈകീട്ട് 7.30 മണി വരെ മാത്രമെ പ്രവർത്തിപ്പിക്കുവാൻ പാടുള്ളൂ.മാസ്ക് ധരിക്കാത്തവർക്ക് സാധനങ്ങൾ കൊടുക്കാൻ പാടുള്ളതല്ല.ഉപഭോക്താക്കൾ കൃത്യമായ സാമൂഹികാകലം പാലിക്കുന്നുണ്ടെന്ന് സ്ഥാപന ഉടമകൾ ഉറപ്പ് വരുത്തേണ്ടതാണ് ഇക്കാര്യത്തിലുള്ള ലംഘനം സ്ഥാപന ഉടമക്കെതിരെ ഉള്ള നിയമ നടപടിക്കിടയാക്കുന്നതാണ്.ഓരോ സ്ഥാപനത്തിലും ഒരു സമയത്ത് അഞ്ച് ആളുകളിൽ കൂടുതൽ ഉണ്ടാവാൻ പാടില്ല.മേൽ സൂചിപ്പിച്ചവ പാലിച്ചില്ലെങ്കിൽ പ്രസ്തുത സ്ഥാപനം മുന്നറിയിപ്പുമില്ലാതെ അടപ്പിക്കുന്നതാണ് ഹോട്ടലുകളിൽ പാർസൽ സർവ്വീസിന് മാത്രം രാത്രി 09.00 മണി വരെ അനുമതി ഉണ്ടായിരിക്കുന്നതാണ്