29 March 2024 Friday

പാഴ് വസ്തുകളിൽ നിന്നും കൗതുകമേറിയ കരകൗശല വസ്തുക്കൾ നിർമ്മിച്ച് രഞ്ജീഷ് പോട്ടൂർ

ckmnews

പാഴ് വസ്തുകളിൽ നിന്നും കൗതുകമേറിയ കരകൗശല വസ്തുക്കൾ നിർമ്മിച്ച് രഞ്ജീഷ് പോട്ടൂർ


എടപ്പാൾ: നിരവധി നാടൻ കലാരുപങ്ങളാണ് രഞ്ജിഷ് നിർമ്മിച്ചിരിക്കുന്നത്. പാഴായി വരുന്ന ഫോറക്സ്ഷീറ്റ്, പെയ്ൻ്റ് ,കാർബോർഡ് തുടങ്ങിയവ ഉപയോഗിച്ചാണ് ഇത്തരത്തിലുള്ള കലാരൂപങ്ങൾ നിർമ്മിക്കുന്നത്. 

അടുത്ത് നിർമ്മിച്ച വട്ടമുടിതിറ യുടെ പത്തൊൻപത് ഇഞ്ച് വലിപ്പമുള്ള ശില്പം ആണ് സമുഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. വട്ടമുടിതിറ നിർമ്മാണ വിഡിയോയും, ഫോട്ടോയും നിരവധി പേരാണ് കഴിഞ്ഞ ദിവസം ഫെയ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങൾ വഴി ഷെയർ ചെയ്തത്.

ഉത്സവങ്ങൾക്കും മറ്റുമായി നിരവധി ജീവൻ തുടിക്കുന്ന പ്ലോട്ടുകളും രഞ്ജിഷ് നിർമ്മിച്ചിട്ടുണ്ട്.

ആവശ്യക്കാർ ഏറിയതോടെ വൈദ്യുതി ഉപയോഗിച്ച് ചലിക്കുന്ന നാടൻ കലാരൂപങ്ങളുടെ മിനിയേച്ചർ നിർമ്മാണത്തിലാണ് രഞ്ജിഷ്. വട്ടംകുളം പോട്ടൂർ 

മണ്ഡകപ്പറമ്പിൽ വിരമണി രാധ ദമ്പതികളുടെ മകനാണ്. ഫോട്ടോഗ്രാഫർ ആയും ചിത്രകലാ രചനയിലും സജീവമാണ്.