20 April 2024 Saturday

മലപ്പുറം ജില്ലയില്‍ ഇന്ന് 3,123 പേര്‍ക്ക് കോവിഡ്

ckmnews

മലപ്പുറം ജില്ലയില്‍ 3000 കടന്ന് പ്രതിദിന രോഗബാധിതര്‍ കോവിഡ് വ്യാപനം ഗണ്യമായി ഉയരുന്നതിനിടെ മലപ്പുറം ജില്ലയില്‍ മുവ്വായിരവും കടന്ന് പ്രതിദിന രോഗികള്‍. 3,123 പേര്‍ക്കാണ് ഞായറാഴ്ച (ഏപ്രില്‍ 25) ജില്ലയില്‍ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ജില്ലയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ആകെ രോഗബാധിതരില്‍ 2,951 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായിട്ടുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന പറഞ്ഞു. 83 പേര്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടമറിയാന്‍ സാധിച്ചിട്ടില്ല. വൈറസ് ബാധിതരായവരില്‍ രണ്ട് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരും 87 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇതുവരെ ജില്ലയില്‍ 651 പേരാണ് കോവിഡ് ബാധിതരായി മരണപ്പെട്ടതെന്നും മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

അതേസമയം 754 പേരാണ് ഇന്ന് ജില്ലയില്‍ കോവിഡ് വിമുക്തരായത്. ഇവരുള്‍പ്പടെ ജില്ലയില്‍ കോവിഡ് മുക്തരായവരുടെ എണ്ണം 1,27,997 ആയി. ജില്ലയില്‍ നിലവില്‍ 38,702 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 21,957 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 432 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 233 പേരും 188 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്.

ആരോഗ്യ ജാഗ്രത ഉറപ്പാക്കണം

കോവിഡ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം വിവിധ വകുപ്പുകള്‍ വഴി നടപ്പിലാക്കുന്ന ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു. വൈറസ് ബാധിതരുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ഏപ്രില്‍ 25 ന് മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 24

ആലങ്കോട് 29

ആലിപ്പറമ്പ് 17

അമരമ്പലം 07

ആനക്കയം 07

അങ്ങാടിപ്പുറം 60

അരീക്കോട് 55

ആതവനാട് 15

ഊരകം 08

ചാലിയാര്‍ 24

ചീക്കോട് 23

ചേലേമ്പ്ര 37

ചെറിയമുണ്ടം 13

ചെറുകാവ് 62

ചോക്കാട് 09

ചുങ്കത്തറ 06

എടക്കര 06

എടപ്പറ്റ 03

എടപ്പാള്‍ 65

എടരിക്കോട് 17

എടവണ്ണ 98

എടയൂര്‍ 08

ഏലംകുളം 25

ഇരിമ്പിളിയം 28

കാലടി 15

കാളികാവ് 39

കല്‍പകഞ്ചേരി 68

കണ്ണമംഗലം 34

കരുളായി 03

കരുവാരക്കുണ്ട് 08

കാവനൂര്‍ 47

കീഴാറ്റൂര്‍ 16

കീഴുപറമ്പ് 44

കോഡൂര്‍ 14

കൊണ്ടോട്ടി 111

കൂട്ടിലങ്ങാടി 15

കോട്ടക്കല്‍ 33

കുറുവ 31

കുറ്റിപ്പുറം 20

കുഴിമണ്ണ 32

മക്കരപ്പറമ്പ് 17

മലപ്പുറം 137

മമ്പാട് 06

മംഗലം 19

മഞ്ചേരി 47

മങ്കട 32

മാറാക്കര 11

മാറഞ്ചേരി 25

മേലാറ്റൂര്‍ 12

മൂന്നിയൂര്‍ 93

മൂര്‍ക്കനാട് 23

മൂത്തേടം 04

മൊറയൂര്‍ 13

മുതുവല്ലൂര്‍ 31

നന്നമ്പ്ര 18

നന്നംമുക്ക് 12

നിലമ്പൂര്‍ 15

നിറമരുതൂര്‍ 12

ഒതുക്കുങ്ങല്‍ 12

ഒഴൂര്‍ 19

പള്ളിക്കല്‍ 96

പാണ്ടിക്കാട് 09

പരപ്പനങ്ങാടി 73

പറപ്പൂര്‍ 20

പെരിന്തല്‍മണ്ണ 51

പെരുമണ്ണ ക്ലാരി 05

പെരുമ്പടപ്പ് 11

പെരുവള്ളൂര്‍ 39

പൊന്മള 03

പൊന്മുണ്ടം 06

പൊന്നാനി 23

പൂക്കോട്ടൂര്‍ 12

പോരൂര്‍ 09

പോത്തുകല്ല് 11

പുലാമന്തോള്‍ 26

പുളിക്കല്‍ 55

പുല്‍പറ്റ 25

പുറത്തൂര്‍ 18

പുഴക്കാട്ടിരി 13

താനാളൂര്‍ 29

താനൂര്‍ 25

തലക്കാട് 14

തവനൂര്‍ 16

താഴേക്കോട് 32

തേഞ്ഞിപ്പലം 52

തെന്നല 26

തിരുനാവായ 84

തിരുവാലി 14

തൃക്കലങ്ങോട് 18

തൃപ്രങ്ങോട് 19

തുവ്വൂര്‍ 07

തിരൂര്‍ 68

തിരൂരങ്ങാടി 50

ഊര്‍ങ്ങാട്ടിരി 51

വളാഞ്ചേരി 28

വളവന്നൂര്‍ 56

വള്ളിക്കുന്ന് 42

വട്ടംകുളം 22

വാഴക്കാട് 53

വാഴയൂര്‍ 28

വഴിക്കടവ് 15

വെളിയങ്കോട് 27

വേങ്ങര 38

വെട്ടത്തൂര്‍ 06

വെട്ടം 23

വണ്ടൂര്‍ 11