28 September 2023 Thursday

പൊന്നാനിയിൽ കൊവിഡ് ചികിത്സാ കേന്ദ്രവും, ക്വാറൻ്റയ്ൻ സെൻ്ററും ഒരുങ്ങി

ckmnews


പൊന്നാനി:പൊന്നാനിയിൽ കൊവിഡ് ചികിത്സാ കേന്ദ്രവും,ക്വാറൻ്റയ്ൻ സെൻ്ററും ഒരുങ്ങി.കൊവിഡ് പോസിറ്റീവായവർക്കുള്ള ചികിത്സക്കായി ജില്ലയിൽ തുടങ്ങുന്ന 11 CFLTC കളുടെ ഭാഗമായാണ് 25പുരുഷൻമാർക്കും, 25 സ്ത്രീകൾക്കുമായി 50 ബെഡുകളുള്ള കൊവിഡ് ചികിത്സാ കേന്ദ്രമാണ് നഗരസഭയുടെ നേതൃത്വത്തിൽ MES കോളേജ് ഗേൾസ് ഹോസ്റ്റലിൽ ആരംഭിക്കുന്നത്.അമ്പത് പേർക്ക് ഒരേ സമയം നിരീക്ഷണത്തിലിരിക്കാൻ സൗകര്യത്തിലുള്ള രീതിയിലാണ് പൊന്നാനി ഈശ്വരമംഗലം ഐ.സി.എസ്.ആർ. ക്യാമ്പസിൽ ക്വാറൻ്റയ്ൻ സെൻ്ററും നഗരസഭ ആരംഭിക്കുന്നത്.കൊവിഡ് പാശ്ചാതലത്തിൽ നിരീക്ഷണത്തിൽ കഴിയുവാൻ നിർദ്ധേശിക്കപ്പെട്ടവരും, വീടുകളിൽ ക്വാറൻ്റയ്ൻ സൗകര്യം ഇല്ലാത്തവർക്കുമായാണ് ഇത്തരം സൗകര്യമൊരുക്കുന്നതെന്ന് നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം പറഞ്ഞു