29 March 2024 Friday

മലപ്പുറം ജില്ലയില്‍ നിരോധനാജ്ഞ മെയ് 17 അര്‍ധരാത്രി വരെ നീട്ടി

ckmnews

മലപ്പുറം:  കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ മെയ് 17 അര്‍ധരാത്രിവരെ നീട്ടി. ഓറഞ്ച് സോണില്‍ ഉള്‍പ്പെട്ട ജില്ലയില്‍ ഉപാധികളോടെയുള്ള ഇളവുകള്‍ക്ക് അനുമതി നല്‍കിയാണ് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ യാതൊരു ഇളവുകളുമില്ലാതെ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരും.