19 April 2024 Friday

ഇന്ത്യയില്‍നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് കുവൈത്തിലും വിലക്ക്

ckmnews


കുവൈത്ത് സിറ്റി: കുവൈത്തിലും ഇന്ത്യയില്‍നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ദിനം പ്രതിയുള്ള കോവിഡ് വ്യാപന നിരക്ക് വര്‍ദ്ധിക്കുന്നത് കണക്കിലെടുത്താണ് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.

നിലവില്‍ കുവൈത്തിലേക്ക് വിദേശികള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ആരോഗ്യ ജീവനക്കാര്‍ക്കും അവരുടെ കുടുംബത്തിനും നയതന്ത്ര പ്രതിനിധികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും കൂടാതെ സ്വദേശികളുടെ വീട്ടുജോലിക്കാര്‍ക്കും വിലക്ക് ബാധകമല്ലായിരുന്നു.എന്നാല്‍ കോവിഡ് വ്യാപനം കണക്കിലെടുത്തു ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ ഇന്ത്യയില്‍നിന്ന് നേരിട്ടോ അല്ലാതെയോ വരുന്നവര്‍ മറ്റൊരു രാജ്യത്ത് രണ്ടാഴ്ച ക്വാറന്റീന്‍ പൂര്‍ത്തിയാക്കേണ്ടി വരും. അതേസമയം, കുവൈത്ത് സ്വദേശികള്‍ക്കും അവരുടെ കുടുംബ ബന്ധുക്കള്‍ക്കും അവരുടെ വീട്ടുജോലിക്കാര്‍ക്കും വിലക്ക് ബാധകമല്ല.

എന്നാല്‍, ചരക്ക് വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ബാധകമല്ല എന്നും സിവില്‍ ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചു. ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് വിലക്ക് ഇന്നു മുതല്‍ പ്രാബല്യത്തിലായത്തോടെ കൊച്ചിയില്‍ നിന്നും ആരോഗ്യ പ്രവര്‍ത്തകരെയും സ്വദേശികളുടെ ഗാര്‍ഹിക തൊഴിലാളികളെയും കൊണ്ടു കുവൈത്തിലേക്ക് പുറപ്പെടാനിരുന്ന കുവൈത്ത് എയര്‍ വേയ്സ്, ജസീറ എയര്‍ വേയ്സ് വിമാനങ്ങള്‍ അവസാന നിമിഷം റദ്ദാക്കി.