24 April 2024 Wednesday

കാലടി ഗ്രാമപഞ്ചായത്തിൽ അടിയന്തര ആരോഗ്യ ജാഗ്രത സമിതി യോഗം ചേർന്നു

ckmnews

കാലടി ഗ്രാമപഞ്ചായത്തിൽ അടിയന്തര ആരോഗ്യ ജാഗ്രത സമിതി യോഗം ചേർന്നു


എടപ്പാൾ: കോവിഡ് 19 കേസുകൾ പഞ്ചായത്തിൽ കൂടി വരുന്ന സാഹചര്യത്തിൽ കാലടി ഗ്രാമപഞ്ചായത്തിൽ അടിയന്തര ആരോഗ്യ ജാഗ്രത സമിതി യോഗം ചേർന്നു.16 വാർഡുകളിലുംRRT പ്രവർത്തനം വിപുലീകരികരിക്കും. കണ്ട നകം ഐ.ഡി.ടി.ആർ. പോസിറ്റീവ് കേസുകൾക്കായി DCC സെൻററാക്കി മാറ്റും.എല്ലാ കച്ചവട സ്ഥാപനങ്ങളിലും ബോധവൽക്കരണ ലഘുലേഖകൾ നൽകും. പള്ളി കമ്മിറ്റികളിലെ സെക്രട്ടറിമാർക്ക് കോവിഡ് പ്രോട്ടോകോൾ നിർദേശങ്ങൾ പാലിക്കാനുള്ള ബോധവൽക്കരണം നൽകും.മാസ്ക് ധരിക്കാതെ കോ വിഡ് പ്രോട്ടോകോൾ ലംഘനം നടത്തുന്നവർക്കെതിരെ സെക്ട്രൽ മജിസ്ട്രേറ്റ് മാരുടെ നേതൃത്യത്തത്തിൽ നടപടിയെടുക്കും. കച്ചവട സ്ഥാപനങ്ങളിൽ സാനി ടൈ സർ നിർബന്ധമാക്കും. കോവിഡ് പ്രോട്ടോകോൾ പാലിക്കാത്ത കച്ചവട സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടി സ്ഥീകരിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് അസ് ലം  കെ  തിരുത്തി വൈസ് പ്രസിഡൻ്റ് PG ജിൻസി. കെ.കെ.ആനന്ദൻ, NK അബ്ദുൾ ഗഫൂർ, റംഷീന ഷാ നൂബ്, മെഡിക്കൽ ഓഫീസർ Dr.കെ.പി.മൊയ്തീൻ, കെ.സി.മണിലാൽ, കെ.ജോൺ, PK പ്രസാദ്, സുമന ബീവി എന്നിവർ സംസാരിച്ചു.