25 April 2024 Thursday

വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ ശുചിത്വ ഹർത്താലും, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ശക്തിപ്പെടുത്തലും

ckmnews

വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ ശുചിത്വ ഹർത്താലും, കോവിഡ് പ്രതിരോധ  പ്രവർത്തനങ്ങളുടെ ശക്തിപ്പെടുത്തലും


എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്ത് ആരോഗ്യ ജാഗ്രതാ സമിതി യോഗം  പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് കോൺഫെറൻസ് ഹാളിൽ വെച്ച് ചേർന്നു.

പഞ്ചായത്തിൽ കോവിഡ് വ്യാപനം കൂടിവെരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പഞ്ചായത്തിൽ ഡിമോസ്ലിൻ കെയർ സെന്റർ (DCC) പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന വിവാ പാലസ് ഓഡിറ്റോറിയം നടുവട്ടം, പഞ്ചായത്ത് ബഡ്സ് സ്കൂൾ എന്നിവയിൽ  തുടങ്ങുന്നതിനും, പഞ്ചായത്തിലെ 19 വാർഡുകളിലേയും വാർഡ് തല കമ്മിറ്റികൾ സജീവമാക്കുന്നതിനും, വാർഡ് തല RRT ടീമിന്റെ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി വീടുകൾ തോറും ബോധവൽകരണം നടത്തുന്നതിനും, വാർഡുകളിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും, മെയ് ദിനത്തിൽ വട്ടംകുളം പഞ്ചായത്തിൽ ശുചിത്വ ഹർത്താൽ നടത്തുന്നതിനും തീരുമാനിച്ചു.

യോഗത്തിൽ പഞ്ചായത്ത് സെക്രട്ടറി മനോജ് പി.എൻ,   ഹെൽത്ത് ഇൻസ്പെക്ടർ ജോഫ്രി ജേക്കബ്, വികസന സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻ നജീബ് , ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മൻസൂർ മരയങ്ങാട്ട്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ (ബിന്ദു),  വാർഡ് മെമ്പർമാരായ അക്ബർ പനച്ചിക്കൽ, പുരുഷോത്തമൻ, ദിലീപ് എരുവപ്ര, ഫസീല സജീബ്,  ശ്രീജ തുടങ്ങിയവർ സംബന്ധിച്ചു.