19 April 2024 Friday

ഇന്ന് മുതല്‍ മലപ്പുറം ജില്ലയില്‍ ആരാധനാലയങ്ങളിൽ സമൂഹ പ്രാർത്ഥന നിരോധിച്ചു

ckmnews


ചങ്ങരംകുളം:ഇന്ന് മുതല്‍ മലപ്പുറം ജില്ലയില്‍ ആരാധനാലയങ്ങളിൽ സമൂഹ പ്രാർത്ഥന നിരോധിച്ചു.കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിലാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ പുതിയ ഉത്തരവിറങ്ങിയത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ 5ല്‍ കൂടുതല്‍ ആളുകള്‍ ആരാധന ചടങ്ങുകളില്‍ ഒത്തുചേരരുതെന്നും പ്രാര്‍ത്ഥനകള്‍ വീട്ടില്‍ തന്നെ നടത്തണമെന്നുമാണ് ജില്ലാ കളക്ടറുടെ ഉത്തരവില്‍ പറയുന്നത്.