28 March 2024 Thursday

നിര്‍ദ്ധന കുടുംബങ്ങളിലെ രോഗികള്‍ക്ക് ചികിത്സ ധനസഹായ സമാഹരണവുമായി രാജന്‍ കടവല്ലൂര്‍.

ckmnews



പെരുമ്പിലാവ്:വേറിട്ട പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയനായ  രാജൻ കടവല്ലൂർ നിര്‍ദ്ധന കുടുംബങ്ങളിലെ രോഗികള്‍ക്ക് ചികിത്സ ധനസഹായ സമാഹരണവുമായ് രംഗത്ത്,ക്യാന്‍സര്‍, കിഡ്നി തകരാര്‍,ശ്വാസകോശ സംബന്ധമായ രോഗങ്ങളാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന കടവല്ലൂർ പഞ്ചായത്തിലെ മൂന്ന് രോഗികള്‍ക്കാണ് 50,000 രൂപ വീതം ചികിത്സ ധനസഹായം നല്‍കുന്നത്.ഇതിനായി 100 രൂപയുടെ 1500 കൂപ്പണ്‍ കടവല്ലൂര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ വിതരണം നടത്തി ധനസമാഹരണം നടത്താനാണ് രാജന്‍ ഉദ്ദേശിക്കുന്നത്.കൂപ്പണിന്റെ വിതരണോദ്ഘാടനം കടവല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി ഐ രാജേന്ദ്രന്‍,മേലേവളപ്പില്‍ അബ്ദുള്ളകുട്ടിയുടെ ഭാര്യ ഐഷക്ക് നല്‍കികൊണ്ട് നിര്‍വ്വഹിച്ചു.രാജനെപ്പോലുള്ള വ്യക്തികള്‍ നാടിനും സമൂഹത്തിനും അഭിമാനമാണെന്നും, മറ്റുള്ളവര്‍ മാതൃകയാക്കേണ്ട കാര്യമാണെന്നും പ്രസിഡന്റ് പറഞ്ഞു. ചടങ്ങില്‍ പൊതുപ്രവര്‍ത്തകനായ രാജനെ കൂടാതെ ഷെമിര്‍, ജയപ്രകാശ്, മണികണ്ഠന്‍ എന്നിവരും പങ്കെടുത്തു.