24 April 2024 Wednesday

തൃശൂര്‍ പൂര വിളംബരമായി

ckmnews

തൃശൂര്‍ പൂര വിളംബരമായി. വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുര നട തള്ളിത്തുറന്ന് നെയ്തലക്കാവ് ഭഗവതി എഴുന്നള്ളി. പൂരം നാളെയാണ്. കര്‍ശന നിയന്ത്രണമാണ് പൂരനഗരിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നെയ്തലക്കാവില്‍ അമ്മ എത്തിയത് എറണാകുളം ശിവകുമാറിന്റെ പുറത്തേറിയാണ്. നടതള്ളിത്തുറന്ന് ശിവകുമാര്‍ ശ്രീമൂല സ്ഥാനത്തെ നിലപാട് തറയ്ക്ക് സമീപം നിലയുറപ്പിച്ചു. നാളെ കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്തോട് കൂടി തൃശൂര്‍ പൂരത്തിന് തുടക്കമാകും. വാദ്യക്കാരും ദേശക്കാരുമടക്കം 50 പേരാണ് ഓരോ ഘടകപൂരങ്ങളെയും അനുഗമിക്കുക. നാളത്തെ പൂരം ഒരാനപ്പുറത്താണ്.