24 April 2024 Wednesday

ഇരുണ്ട കാലത്തെ അതിജീവിക്കുവാൻ സർക്കാർ സൗജന്യമായി വൈദ്യുതി നൽകണം:ടികെ അശറഫ്

ckmnews

പൊന്നാനി: ജനങ്ങൾ പൂർണ്ണസമയവും വീട്ടിലിരിക്കുന്ന ഈ കൊറോണ കാലത്ത് ചുട്ടുപൊള്ളുന്ന അന്തരീക്ഷമായത് കൊണ്ട് വൈദ്യുതി ഉപയോഗം വർദ്ധിച്ചിരിക്കുന്നത് കണക്കിലെടുത്ത് ഈ  കാലയളവിലെ വൈദ്യുതി ചാർജ്ജ് സൗജന്യമാക്കണമെന്ന് ഡി.സി.സി ജന:സെക്രട്ടറി ടി.കെ.അഷറഫ്  പൊന്നാനി മുഖ്യമന്ത്രിക്ക് അയച്ച ഇ മെയിൽ സന്ദേശത്തിൽ  ആവശ്യപ്പെട്ടു.ജോലിയും കൂലിയുമില്ലാതെ പ്രയാസപ്പെടുന്ന ഈ നാളുകളിൽ ജനങ്ങളുടെ ദൈനംദിന കാര്യങ്ങൾ ദുരിതത്തിലായിരിക്കുന്ന സന്ദർഭത്തിൽ ഭീമമായ  വൈദ്യുതി ചാർജ്ജ്  കൂടി ഇരുട്ടടിയായിരിക്കുകയാണ്.

കെ.എസ്.ഇ.ബി പ്രത്യേക പക്കേജ് രൂപപ്പെടുത്തി സൗജന്യമായി വൈദ്യുതി നൽകി ജനങ്ങളെ സഹായിക്കാൻ തയ്യാറാകണമെന്നും നിവേദനത്തിൽ ടി.കെ. അഷറഫ് അഭ്യർത്ഥിച്ചു.

കേന്ദ്ര ഫണ്ടോ മറ്റു ഫണ്ടുകളോ കണ്ടെത്തി ഈ  ഇരുണ്ട കാലത്തെ അതിജീവിക്കുവാൻ സർക്കാർ സൗജന്യമായി വെള്ളവും വെളിച്ചവും കാറ്റും നൽകണമെന്നാണ് ആവശ്യം