29 March 2024 Friday

മൂക്കുതല ചേലക്കടവ് കക്കുയില്‍ വാട്ട്സപ്പ് ഗ്രൂപ്പ് ഡോക്ടര്‍ ലൈവ് സംഘടിപ്പിച്ചു

ckmnews


ചങ്ങരംകുളം:മൂക്കുതല ചേലക്കടവ് കക്കുയില്‍ വാട്ട്സപ്പ് ഗ്രൂപ്പ് കൊറോണ പ്രതിസന്ധിയെ കുറിച്ച് ഡോക്ടര്‍ ലൈവ് സംഘടിപ്പിച്ചു.കൊറോണഎന്ന മഹാമാരിയെ നേരിടാൻ ലോകമെമ്പാടും കരുതലോടെ മുന്നേറുമ്പോൾ  കൊറോണ എന്ന വൈറസിന്റെ വ്യാപനത്തെ എങ്ങിനെ തടയാം മുൻകരുതലുകളെന്തൊക്കെയാണ് വൈറസ് ബാധ പിടിപെട്ടവർ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്  നാടും വീടും ഉറ്റവരേയും വിട്ട് സ്വന്തം നാട്ടിലേക്ക് വരാൻ പോലും കഴിയാത്ത പ്രവാസലോകത്ത് താമസിക്കുന്നവരുടെ ആശങ്ക എങ്ങിനെയകറ്റാം ബാച്ച്ലർ റൂമുകളിൽ താമസിക്കുന്നവർ ഏതൊക്കെ രീതിയിൽ മുൻകരുതലെടുക്കേണ്ടതുണ്ട് എന്നീ വിശയങ്ങളിലാണ് ചേലക്കടവിന്റെ സ്വന്തം ഡോക്ടർ സെയ്ത് കെ എം MBBS വ്യക്തമായ രീതിയിൽ  കൂട്ടയ്മയിലെ അംഗങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകിയത്.കക്കുയിൽ വാട്സ് ആപ്പ് കൂട്ടായ്മയുടെ എക്സിക്യൂട്ടീവ് അംഗം അനസ് എൻ കെ യുടെ ആശയത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ഈ ഡോകട്ർ ലൈവ് പ്രോഗ്രാമിന് പ്രസിഡന്റ് ഷാജിമോൻ എം പി അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ടി എം എ ഗഫൂർ കോഡിനേറ്റ് ചെയ്യുകയും

എക്സിക്യൂട്ടീവ് കമ്മറ്റി അംഗം കെ വി ഉമ്മർ സ്വാഗതവും.എക്സിക്യൂട്ടിവ് അംഗം ഷെമീർ എ വി നന്ദിയും പറഞ്ഞു.