28 March 2024 Thursday

കോവിഡ് വ്യാപനം : ഇന്ത്യയിലേക്കുള്ള യാത്ര അപകടം, ഒരുക്കങ്ങൾ മാറ്റിവച്ച് ഇന്ത്യൻ പ്രവാസികൾ

ckmnews

UAE: ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായപ്പോള്‍ റം​സാ​ന് നാട്ടിലെത്താന്‍ ആഗ്രഹിച്ചിരുന്ന പ്രവാസികളാണ് കുടുങ്ങിയത്.

കൂടാതെ, ഇ​ര​ട്ട ജ​നി​ത​മാ​റ്റം വ​ന്ന വൈ​റ​സ് ഇ​ന്ത്യ​യി​ല്‍ ക​ണ്ട​തോ​ടെ എ​ല്ലാ യാ​ത്ര ഒ​രു​ക്ക​ങ്ങ​ളും മാ​റ്റി​വ​യ്ക്കുകയാണ് ഇ​ന്ത്യ​ന്‍ പ്ര​വാ​സി​ക​ള്‍. ഇ​ന്ത്യ​യില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുമ്ബോള്‍ സ്വദേശത്തേയ്ക്കുള്ള യാത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് ഗള്‍ഫ് രാജ്യങ്ങള്‍ പ്രവാസികളോട് ആവശ്യപ്പെടുന്നത്. നി​ര​വ​ധി കമ്ബനികളും ഇത് തന്നെയാണ് ജീ​വ​ന​ക്കാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ഈ സമയത്ത് ഇന്ത്യയിലേയ്ക്കുള്ള യാത്ര ഏറെ അപകടകരമായ ഒന്നായാണ് ജി​സി​സി രാ​ജ്യങ്ങളിലെ പ്രവാസികള്‍ വിലയിരുത്തുന്നത്.പല കാര്യങ്ങളാണ് ഇക്കൂട്ടരെ യാത്ര മാറ്റി വയ്ക്കാന്‍ പ്രേരിപ്പിക്കുന്നത്. അതിശക്തമായ കോ​വി​ഡ് രോ​ഗ വ്യാ​പ​നം, മരണ സഖ്യയിലെ വര്‍ദ്ധനവ്‌, വാക്സിന്‍ ക്ഷാമം, ഓക്സിജന്‍ ക്ഷാമം , ഇതെല്ലം മൂലം ​ഈയവസരത്തില്‍ ഇന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര അ​പ​ക​ട​മാ​ണെ​ന്നാ​ണ് പ്ര​വാ​സി​ക​ളു​ടെ വി​ല​യി​രു​ത്ത​ല്‍.