25 April 2024 Thursday

ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു:ഡ്രൈവര്‍ മരിച്ചു

ckmnews

പൊന്നാനി: പൊന്നാനി തുയ്യം ആലിൻ ചുവട്ടിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു. പൊന്നാനി തെയ്യങ്ങാട് മുക്കിലെ പീടിക സ്വദേശി പുല്ലാരയിൽ പത്മനാഭന്റെ മകൻ രാജേഷ് (45) ആണ് മരിച്ചത്.ശനിയാഴ്ച രാത്രി ഏഴരയോടെ പൊന്നാനിയിൽ നിന്നും എടപ്പാളിലേക്കുള്ള യാത്രക്കിടെ തുയ്യം ആലിൻ ചുവട്ടിൽ വെച്ച് നിയന്ത്രണം വിട്ട ഓട്ടോ തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രാജേഷിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണമടഞ്ഞു.ഭാര്യ: രജിത. മാതാവ്: സരോജിനി. സഹോദരൻ: ഉണ്ണികൃഷ്ണൻ