08 May 2021 Saturday

ഇന്ന് സംസ്ഥാനത്ത് 28 പുതിയ ഹോട്ട് സ്‌പോട്ടുകൾ

ckmnews

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 19,577 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചപ്പോള്‍ ഇന്ന് സംസ്ഥാനത്ത് 28 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 493 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

എറണാകുളം ജില്ലയില്‍ ആണ് ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍; ഉള്ളത്. 3212 പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 3880 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയപ്പോള്‍ ഏറ്റവും കൂടുതല്‍ നെഗറ്റീവ് കേസുകള്‍ ഉള്ളത് കോഴിക്കോട് ജില്ലയില്‍ ആണ്. ജില്ലയില്‍ 715 പേര്‍ക്ക് ഇന്ന് രോഗം ഭേദമായി.

ckmnews