29 March 2024 Friday

ആലംകോട് ഗ്രാമപഞ്ചായത്ത് കോവിഡ് ജാഗ്രതാ സമിതി കമ്മിറ്റി പുനസംഘടിപ്പിച്ചു.

ckmnews

ആലംകോട് ഗ്രാമപഞ്ചായത്ത് കോവിഡ് ജാഗ്രതാ സമിതി കമ്മിറ്റി പുനസംഘടിപ്പിച്ചു.


ചങ്ങരംകുളം:കോവിഡ് മഹാമാരി രൂക്ഷമായ സാഹചര്യത്തിൽ ആലംകോട് ഗ്രാമ പഞ്ചായത്തിന്റെ ജാഗ്രതാസമിതി വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷെഹീർ കെ.വി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പുനസംഘടിപ്പിച്ചു.അസിസ്റ്റന്റ് സെക്രട്ടറി സുരേഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍  കോവിഡിനെ കുറിച്ച് മെഡിക്കൽ ഓഫീസർ ഡോ: ജുൽന മുഖ്യ അവലോകനം നടത്തി.നിയമസഭാ സ്പീക്കറുടെ പി എ പി വിജയൻ,എച്ച് സി സനിൽ എസ്,എസ്ഐ വിജിത്ത് കെ വിജയൻ  മെമ്പർമാരായ കുഞ്ഞു മുഹമ്മദ്, മുഹമ്മദ് അഷ്റഫ് കളാച്ചാൽ,ഹക്കീം പെരുമുക്ക് എന്നിവരും ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന ഡോ:ലീന, ഡോ: ജയ രാഷ്ട്രപതിനിധികളായ എൻ വി  ഉണ്ണി, ഷാനവാസ് വട്ടത്തൂർ, അബ്ദുള്ളക്കുട്ടി,ഗോക്കുൽ  തുടങ്ങിയവർ സംസാരിച്ചു.യോഗത്തിന് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി കെ പ്രകാശൻ നന്ദി പറഞ്ഞു.