25 April 2024 Thursday

കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത" നോവൽ ചർച്ച നടത്തി

ckmnews

"കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത" നോവൽ ചർച്ച നടത്തി 


ചങ്ങരംകുളം:ആർ. രാജശ്രീ രചിച്ച ഫേസ്ബുക്കിലൂടെ പ്രശസ്തമായ നോവൽ " കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത '' അടിസ്ഥാനമാക്കി  വായനാനുഭവ ചർച്ച

നടത്തി. കഥാകൃത്ത്

സോമൻ ചെമ്പ്രേത്ത് കൃതിയെ ആധാരമാക്കി

ആമുഖ പ്രഭാഷണം നിർവഹിച്ചു.ചങ്ങരംകുളം 

സാംസ്കാരിക സമിതി ഗ്രന്ഥശാലയുടെ പ്രതിവാര പുസ്തക ചർച്ചയിൽ പ്രസിഡൻ്റ് എം. എം ബഷീർ മോഡറേറ്ററായി. എ. വത്സല ചർച്ചയുടെ അവലോകനം നടത്തി. നളിനി പയ്യന്നൂർ, ബി. രാജലക്ഷ്മി, ചന്ദ്രിക രാമനുണ്ണി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.  കെ. ഉണ്ണികൃഷ്ണൻ, കൃഷ്ണൻ നമ്പൂതിരി, സി. എം ബാലാമണി എന്നിവർ ആശംസകൾ അറിയിച്ചു. മാതൃഭൂമി ബുക്സാണ് ഈ കൃതി പ്രസിദ്ധീകരിച്ചത്.