29 March 2024 Friday

ബ്ലഡ് ഡോണേഴ്സ് കേരള "റംസാൻ പുണ്യ രക്തദാന ക്യാമ്പിന് "തുടക്കമായി

ckmnews

ബ്ലഡ് ഡോണേഴ്സ് കേരള "റംസാൻ പുണ്യ രക്തദാന ക്യാമ്പിന് "തുടക്കമായി


എടപ്പാള്‍:ബ്ലഡ് ഡോണേഴ്സ് കേരള "റംസാൻ പുണ്യ രക്തദാന ക്യാമ്പിന് "തുടക്കമായി.റംസാൻ നോമ്പെടുത്ത ക്ഷീണമോ ,കോവിഡ് 19 മഹാമാരിയുടെ ഭീതിയോ നന്മ മനസ്സിനു മുമ്പിൽ തടസ്സമാകാതെ രക്തദാനത്തിനായി എത്തിയത് 46 പേർ.ബ്ലഡ് ഡോണേഴ്സ് കേരള മലപ്പുറത്തിന്റെ "റംസാൻ പുണ്യ രക്തദാന ക്യാമ്പിന് " തുടക്കം കുറിച്ച് കോട്ടയ്ക്കൽ അൽ മാസ് ഹോസ്പിറ്റലിൽ വെച്ച് ബി ഡി കെ തിരൂരങ്ങാടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ  നോമ്പുതുറക്കു ശേഷം 7 മണി മുതൽ 11.30 വരെ നടത്തിയ രക്തദാന ക്യാമ്പിലാലാണ് നോമ്പെടുത്ത ശരീരത്തിലെ ക്ഷീണമോ മറ്റു കോവിഡ് വ്യാപനത്തിന്റെ ആശങ്കയോ തളർത്താത്ത മനസ്സുമായി 46 യുവ ഹൃദയങ്ങൾ എത്തിയത്. 40 പേരുടെ രക്ത ദാനത്തിലൂടെ 120 പേരുടെ ജീവൻ രക്ഷിക്കാനുള്ള ജീവന ദ്രവമാണ് ലഭ്യമായത്.രക്തദൗർലഭ്യം അത്രമാത്രം അനുഭവപ്പെടുന്ന ഈ സമയത്ത് സമയോചിതമായ ഇടപെടൽ നടത്തിയ അൽ മാസ് ബ്ലഡ് ബാങ്ക് ഇൻ ചാർജും, ബി ഡി കെ തിരൂരങ്ങാടി താലൂക്ക് വൈസ് പ്രസിഡന്റും കൂടിയായ മൂസക്കുട്ടി, ബ്ലഡ് ബാങ്ക് സ്റ്റാഫ് ഹംസ, ശ്രീലക്ഷ്മി, ക്യാമ്പ് സംഘടിപ്പിച്ച ബി ഡി കെ തിരൂരങ്ങാടി താലൂക്ക് കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.രക്തദാനം മഹാദാനമാക്കി ഓടിയെത്തിയ പ്രിയ രക്തദാതാക്കൾ ,ആദ്യാവസാനം വരെ കോഡിനേറ്റ് ചെയ്തവരും ,വൈകിയ വേളയിലും കാത്തു നിന്ന് രക്തദാനം നിർവ്വഹിച്ചവരും ഈ പുണ്യമാസത്തിലെ പുണ്യ പ്രവൃത്തിയിൽ പങ്കാളികളായ ഓരോരുത്തർക്കും ഹൃദയത്തിൽ നിന്നും സ്നേഹാദരവുകൾ ബി ഡി കെ മലപ്പുറം ജില്ലാ കമ്മിറ്റി അറിയിച്ചു