25 April 2024 Thursday

കോവിഡ് പിടിയില്‍ രാജ്യം, ഇന്നും രണ്ടരലക്ഷത്തിലധികം രോ​ഗികള്‍; ചികിത്സയിലുള്ളവര്‍ 20ലക്ഷം കടന്നു

ckmnews

തുടര്‍ച്ചയായ ആറാം ദിവസവും രാജ്യത്ത് രണ്ടുലക്ഷത്തിലധികം കോവിഡ് രോ​ഗികള്‍. 24 മണിക്കൂറിനിടെ 2,59,170 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോ​ഗബാധിതരുടെ ആകെ എണ്ണം 1,53,21,089 ആയി ഉയര്‍ന്നു. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 20 ലക്ഷം കടന്നു. 20,31,977 പേരാണ് ചികിത്സയില്‍ കഴിയുന്നതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.


24 മണിക്കൂറിനിടെ 1,761 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,80,530 ആയി ഉയര്‍ന്നു. നിലവില്‍ 12,71,29,113 പേര്‍ക്ക് വാക്സിന്‍ നല്‍കിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ മാത്രം 1,54,761 പേരാണ് രോ​ഗമുക്തി നേടിയത്.