08 May 2021 Saturday

കെകെ ശൈലജയുടെ മകനും ഭാര്യയ്ക്കും കോവിഡ്, മന്ത്രി ക്വാറന്റൈനില്‍

ckmnews

ആരോഗ്യമന്ത്രി കെകെ ശൈലജയുടെ മകനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. അവരുമായി പ്രൈമറി കോണ്ടാക്‌ട് വന്നതിനാല്‍ ക്വാറന്റൈനില്‍ കഴിയുകയാണെന്ന് മന്ത്രി അറിയിച്ചു.


തനിക്ക് രോഗ ലക്ഷണങ്ങള്‍ ഇല്ലെന്ന് കെകെ ശൈലജ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍ മാത്രമാണ് നടത്തിയിരുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍ വഴിയും ഫോണ്‍ വഴിയും ഇടപെട്ട് നടത്തുമെന്നും മന്ത്രി അറിയിച്ചു.

ckmnews