20 April 2024 Saturday

ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിലെ മോഷണം ; കവർച്ച നടത്തിയത് ബിഹാറിലെ 'റോബിൻ ഹുഡ്'; യഥാർത്ഥ പേര് ഇർഫാൻ

ckmnews

ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിലെ മോഷണം ; കവർച്ച നടത്തിയത് ബിഹാറിലെ 'റോബിൻ ഹുഡ്'; യഥാർത്ഥ   പേര് ഇർഫാൻ


തിരുവനന്തപുരം: ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിൽ മോഷണം


നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞു. ബിഹാറിലെ 'റോബിൻഹുഡ്' എന്ന് അറിയപ്പെടുന്നയാളാണ് പിടിയിലായത്. അതേസമയം, ഇയാളുടെ യഥാർത്ഥ പേര് 'ഇർഫാൻ' എന്നാണെന്ന് പൊലീസ് വെളിപ്പെടുത്തി. ആന്ധ്രാ പൊലീസ് ആണ് പ്രതിയെ തിരിച്ചറിഞ്ഞത്.




അഞ്ചുദിവസം മുമ്പ് പുലർച്ചെയാണ് ഭീമ ജ്വല്ലറി ഉടമയുടെ കവടിയാറിലെ വീട്ടിൽ മോഷണം നടന്നത്. മൂന്നു ലക്ഷം രൂപയുടെ സ്വർണവും രണ്ടര ലക്ഷം രൂപയുടെ വജ്രവും മോഷണം പോയി. ഇത് കൂടാതെ 60000 രൂപയും മോഷണം പോയി. വൻ സുരക്ഷാ സന്നാഹങ്ങൾ മറി കടന്നായിരുന്നു മോഷണമെന്നത് അന്വേഷണ സംഘത്തെയും ആശയക്കുഴപ്പത്തിൽ ആക്കിയിരുന്നു.