18 April 2024 Thursday

മാണൂർ സി.എച്ച് സെൻ്ററിന് ആംബുലൻസ് നൽകി

ckmnews

മാണൂർ സി.എച്ച് സെൻ്ററിന്  ആംബുലൻസ് നൽകി


എടപ്പാൾ: മാണൂർ സി എച്ച്  സെൻ്ററിൻ്റെ ഉദ്ഘാടനവും മലബാർ ചാരിറ്റബിൽ ആൻറ് എഡ്യൂക്കേഷണൽ ട്രസ്റ്റും, മലബാർ ദന്തൽ കോളേജ് ആൻറ് റിസർച്ച് സെൻ്ററും സംയുക്തമായി മാണൂർ സി.എച്ച് സെൻ്ററിന് സംഭാവന ചെയ്യുന്ന ആംബുലൻസ് കൈമാറ്റവും സി.പി.അലവി ഹാജി ചാരിറ്റബിൾ ട്രസ്റ്റിൻ്റെ കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. മാണൂർ സി എച്ച് സെൻ്റർ സെക്രട്ടറി അബൂബക്കർ ഹാജിക്കാണ് ആംബുലൻസിൻ്റെ ചാവി കൈമാറിയത്.ഓക്സിജൻ സിലൻ്റർ ഉൾപ്പടെയുള്ള ജീവൻ രക്ഷാ സംവിധാനങ്ങളുള്ള ആംബുലൻസിന് പത്തുലക്ഷത്തോളം രൂപയാണ് ചെലവായത് .24 മണിക്കൂർ സേവനം നൽകാനാണ് ട്രസ്റ്റ് ലക്ഷ്യമിടുന്നത്. കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ അടിയന്തിര ചികിൽയും ജീവകാരുണ്യ പ്രവർത്തനവും നടത്താനാണ് സി.എച്ച്.സെൻറർ പ്രവർത്തിക്കുന്നത്.ചടങ്ങിൽ സി .എച്ച് സെെൻ്റർ ചെയർമാൻ സി.പി.ബാവാ ഹാജി അദ്ധ്യക്ഷത വഹിച്ചു. ഇബ്രാഹിം മുതൂർ മുഖ്യ പ്രഭാഷണം നടത്തി. ബക്കർ ഹാജി മാണൂർ, കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അസ്ലം. കെ. തിരുത്തി, വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കഴുങ്കിൽ മജീദ്, വട്ടംകുളം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മൻസൂർ മരയങ്ങാട്ട് ,ഹസൈനാർ നെല്ലിശ്ശേരി, പത്തിൽ അഷറഫ്, ടി.പി ഹൈദ്രാലി, സി.പി.ബാപ്പുട്ടി ഹാജി, മുജീബ് കോട്ടീരി തുടങ്ങിയവർ സംസാരിച്ചു.എ.പി.മുസ്തഫ നന്ദി പറഞ്ഞു.