28 March 2024 Thursday

കോവിഡ്;വട്ടംകുളം പഞ്ചായത്തിൽ ബോധവത്കരണ യോഗം ചേർന്നു

ckmnews

കോവിഡ്;വട്ടംകുളം പഞ്ചായത്തിൽ ബോധവത്കരണ യോഗം ചേർന്നു


എടപ്പാൾ: കോവിഡ് രോഗവ്യാപനം കൂടിയ പശ്ചാത്തലത്തിൽ വട്ടംകുളം ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള വ്യാപാരികളേയും ഡ്രൈവർമാരേയും ചേർത്ത് ബോധവൽക്കരണയോഗം ചേർന്നു. വ്യാപാരി വ്യവസായികളുടെ പ്രതിനിധികളുടേയും, ഡ്രൈവേഴ്സ് & മോട്ടോർവാഹന ട്രേഡ് യൂണിയൻ പ്രതിനിധികളുടേയും  അടിയന്തിര പ്രാധാന്യമുള്ള യോഗം വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  അബ്ദുൾ മജീദ് കഴുങ്ങിലിൻ്റെ അധ്യക്ഷതയിലാണ് ചേർന്നത്.

ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മൻസൂർ മരയങ്ങാട്ട്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.എ നജീബ്, പഞ്ചായത്ത് സെക്രട്ടറി മനോജ് പിഎൻ, മെമ്പർമാരായ ഹസൈനാർ നെല്ലിശ്ശേരി, അക്ബർ പനിച്ചിക്കൽ, പുരുഷോത്തമൻ എടപ്പാൾ തുടങ്ങിയവർ സംബന്ധിച്ചു. 

യോഗത്തിൽ വട്ടംകുളം കുടുബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ജോഫ്രി ജേക്കബ് നിർദ്ദേശങ്ങൾ നൽകി.