28 March 2024 Thursday

ചേളാരിയില്‍ കാറിൽ കടത്തുകയായിരുന്ന 178 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ.

ckmnews

ചേളാരിയില്‍ കാറിൽ കടത്തുകയായിരുന്ന 178 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ.


മലപ്പുറം:ചേളാരിയില്‍കാറിൽ കടത്തുകയായിരുന്ന 178 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിലായി.മലപ്പുറം ചേളാരി തലപ്പാറ എം.സി.എം ഓഡിറ്റോറിയത്തിനു സമീപത്തു നിന്നാണ് കാറിൽ കടത്തുകയായിരുന്ന 178 കിലോയിലധികം വരുന്ന കഞ്ചാവ് എക്സൈസ് സംഘം പിടികൂടിയത്.കാറിലുണ്ടായിരുന്ന മലപ്പുറം ഇടിമുഴീക്കൽ സ്വദേശി ഫിറോസ് എന്ന ഹസ്സൻകുട്ടി(43),ഫറോഖ് പെരുമുഖം സ്വദേശി അബ്ദുൽ ഖാദിർ(44)എന്നിവരെയാണ് സംഘം  പിടികൂടിയത്.