24 April 2024 Wednesday

പെരുമ്പിലാവിൽ ബൈക്ക് കുഴിയിൽ വീണ് സഹോദരങ്ങൾക്ക് പരിക്ക്.

ckmnews

പെരുമ്പിലാവിൽ ബൈക്ക് കുഴിയിൽ വീണ് സഹോദരങ്ങൾക്ക് പരിക്ക്.


പെരുമ്പിലാവ്:ബൈക്ക് കുഴിയില്‍ വീണ് മറിഞ്ഞ് സഹോദരങ്ങൾക്ക് പരിക്കേറ്റു. 

പെരുമ്പിലാവ് -നിലമ്പൂർ സംസ്ഥാന പാതയിലെ പെരുമ്പിലാവ് റേഷന്‍ കടക്കു സമീപം ശനിയാഴ്ച്ച രാത്രി പത്തരയോടെയാണ് അപകടം. ചാലിശ്ശേരി കല്ലിടാത്ത് കുന്നത്തേരി സുബ്രഹ്മണ്യന്‍ മകന്‍ സുജിത്ത് (24) , സഹോദരന്‍ സുര്‍ജിത്ത് (21) എന്നിവർക്കാണ് പരിക്കേറ്റത്, ഇവരെ

കുന്നംകുളം റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു,പൈപ്പ് പൊട്ടി അറ്റകുറ്റപണി ചെയ്തതിനെ തുടര്‍ന്നുണ്ടായ റോഡിലെ കുഴിയില്‍ വീണാണ് അപകടം സംഭവിച്ചത്. റോഡില്‍ വീണ് കിടന്ന ഇവരെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. റോഡില്‍ രൂപപ്പെട്ട കുഴി മൂലം ബൈക്ക് യാത്രികരും വാഹനങ്ങള്‍ കൂട്ടമായി ഇടിച്ചും ഇവിടെ അപകടങ്ങള്‍ പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു.