19 April 2024 Friday

ആലംകോട് ഗ്രമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അടക്കം 5 പഞ്ചായത്ത് അംഗങ്ങള്‍ക്ക് കോവിഡ്

ckmnews

ആലംകോട് ഗ്രമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അടക്കം 5 പഞ്ചായത്ത് അംഗങ്ങള്‍ക്ക് കോവിഡ്


ചങ്ങരംകുളം:ആലംകോട് ഗ്രമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അടക്കം 5 പഞ്ചായത്ത് അംഗങ്ങള്‍ക്ക് കോവിഡ്.തെരെഞ്ഞെടുപ്പ് രംഗത്ത് പ്രവര്‍ത്തിച്ചവര്‍ക്കും പൊതുജനങ്ങള്‍ക്കുമായി കഴിഞ്ഞ ദിവസം ചിയ്യാനൂര്‍ ജിഎല്‍പി സ്കൂളില്‍ നടന്ന ആര്‍ടിപിസിആര്‍ പരിശോധനയുടെ ഫലം വന്നപ്പോഴാണ് പഞ്ചായത്തിലെ അഞ്ച് ജനപ്രതിനിധികളുടെ ഫലം പോസിറ്റീവ് ആയത്.87 പേരുടെ പരിശോധന ഫലം വന്നതോടെ അമ്പത് ശതമാനം പേരുടെയും ഫലം പോസിറ്റീവ് ആണ്.പഞ്ചായത്തില്‍ കൂടുതല്‍ പേരുടെ ഫലം പോസിറ്റീവ് ആവുന്നത് ആശങ്ക പരത്തുന്നുണ്ട്