20 April 2024 Saturday

വെല്‍ഫെയര്‍ പാര്‍ട്ടി പത്താം വാര്‍ഷികദിനത്തില്‍ സ്ഥാപകദിനം ആചരിച്ചു

ckmnews

വെല്‍ഫെയര്‍ പാര്‍ട്ടി പത്താം വാര്‍ഷികദിനത്തില്‍ സ്ഥാപകദിനം ആചരിച്ചു


ചങ്ങരംകുളം:വെൽഫെയർ പാർട്ടി പത്താം വാർഷിദിനത്തിൽ സ്ഥാപക ദിനം ആചരിച്ചു. പള്ളിക്കുന്ന്, ചങ്ങരംകുളം, കാളാച്ചാൽ എന്നിവിടങ്ങളിൽ പതാക ഉയർത്തി.ചങ്ങരംകുളം പാർട്ടി ഓഫീസിൽ ചേർന്ന കൺവെൻഷണിൽ പ്രസിഡണ്ട് എം.കെ.അബ്ദുറഹിമാൻ അധ്യക്ഷതവഹിച്ചു. ഇ.വി.മുജീബ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ടി.വി.മുഹമ്മദ് അബ്ദുറഹിമാൻ, എം.വി.ജലീൽ, ഡോ.എസ്.സിറാജ്, ഷബീർ, അബ്ദുട്ടി വളയംകുളം,സി.പി.ഫൈസൽ എന്നിവർ പ്രസംഗിച്ചു.