23 April 2024 Tuesday

തലചായ്ക്കാനൊരിടംപദ്ധതി ഭൂമി സമർപ്പണവും,പൊതുസമ്മേളനവും നടത്തി

ckmnews

"തലചായ്ക്കാനൊരിടംപദ്ധതി ഭൂമി സമർപ്പണവും,പൊതുസമ്മേളനവും നടത്തി


എടപ്പാൾ: സേവാഭാരതി വട്ടംകുളം പഞ്ചായത്ത് സമിതിയുടെ നേത്യത്വത്തിൽ "തലചായ്ക്കാനൊരിടം" പദ്ധതി ഭൂമി സമർപ്പണവും, പൊതുസമ്മേളനവും സംഘടിപ്പിച്ചു. വട്ടംകുളം സി.പി.എൻ.പി സ്കൂളിൽ നടന്ന സമ്മേളനത്തിൽ പരേതനായ മലയത്ത് കുട്ടികൃഷ്ണൻ നായരുടെ കുടുംബം നൽകിയ ഭൂമി സമർപ്പണ ചടങ്ങിൻ്റെ ഉദ്ഘാടനം രാഷ്ട്രിയ സ്വയം സേവക് സംഘം സംഭാഗ് കാര്യവാഹ് കെ.ദാമോദർ നടത്തി. 

വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കഴുങ്കിൽ മജിദ് അധ്യക്ഷനായി. സേവാഭാരതി സംസ്ഥാന സെക്രട്ടറി കെ.ഷാജകുമാർ മുഖ്യ പ്രഭാഷണം നടത്തി.

ജില്ലാസംഘ ജാലക് ഏ.കെ.നാരായണൻ, എം.സി.വൽസൻ, വാർഡ് മെമ്പർമാരായ ദിലിപ് എരുവപ്ര, പത്മ ടീച്ചർ, സ്വാമി ബ്രഹ്മാനന്ദസരസ്വതി തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. പി.ജി കൃഷ്ണകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ എം.അനിഷ് നന്ദി രേഖപ്പെടുത്തി. 

രണ്ട് കുടുംബങ്ങൾക്കാണ് സേവാഭാരതിയുടെ നേത്യത്വത്തിൽ  

തല ചായ്ക്കാൻ ഒരിടം ലഭിച്ചത്.