08 December 2022 Thursday

സ്പീക്കർ പി ശ്രീരാമകൃഷ്ണൻ കൊവിഡ് മുക്തനായി; ഇന്ന് ആശുപത്രി വിടും

ckmnews

തിരുവനന്തപുരം: സ്പീക്കർ പി ശ്രീരാമകൃഷ്ണൻ കൊവിഡ് മുക്തനായി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സ്പീക്കർ ഇന്ന് ആശുപത്രി വിടും. ഔദ്യോഗിക വസതിയിൽ ഒരാഴ്ച നിരീക്ഷണത്തിൽ കഴിയും. കഴിഞ്ഞ പത്തിനാണ് സ്പീക്കർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ന്യൂമോണിയ കൂടി ബാധിച്ചതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.

ckmnews