28 March 2024 Thursday

കൊവിഡ് രോഗ വ്യാപനം:കടവല്ലൂര്‍ പഞ്ചായത്തില്‍ തിങ്കളാഴ്ച സര്‍വ്വകക്ഷി യോഗം.

ckmnews

കൊവിഡ് രോഗ വ്യാപനം:കടവല്ലൂര്‍ പഞ്ചായത്തില്‍ തിങ്കളാഴ്ച   സര്‍വ്വകക്ഷി യോഗം.


പെരുമ്പിലാവ്:ജനിതകമാറ്റം സംഭവിച്ച കോറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനായി കടവല്ലൂര്‍ പഞ്ചായത്തില്‍ സർവ്വകക്ഷി യോഗം വിളിച്ചു.

 (19-04-2021) ന് തിങ്കളാഴ്ച രാവിലെ 10ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സര്‍വ്വകക്ഷി യോഗം ചേരുമെന്ന് പ്രസിഡണ്ട് പി.ഐ. രാജേന്ദ്രന്‍ അറിയിച്ചു.

പഞ്ചായത്തിനേറെയും ആരോഗ്യ വിഭാഗത്തിന്റെയും നേതൃത്വത്തില്‍ നടത്തുന്ന യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി വ്യവസായി, ഓട്ടോ- ടാക്‌സി ഡ്രൈവര്‍മാര്‍ തുടങ്ങി എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളേയും പങ്കെടുപ്പിക്കും.

 കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായിസര്‍വ്വകക്ഷി യോഗത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ പോലീസിന്റേയും ആരോഗ്യ വിഭാഗത്തിന്റെയും സഹകരണത്തോടെ പഞ്ചായത്തില്‍ നടപ്പിലാക്കുമെന്ന് കടവല്ലൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.ഐ.രാജേന്ദ്രന്‍ പറഞ്ഞു.