29 March 2024 Friday

ജില്ലയില്‍ നിന്ന് 1200 അതിഥി തൊഴിലാളികള്‍ ഇന്ന് ബീഹാറിലേക്ക് പുറപ്പെടും

ckmnews

ചങ്ങരംകുളം:ജില്ലയില്‍ നിന്ന് 1200 അതിഥി തൊഴിലാളികളുമായി ഇന്ന് വൈകിയിട്ട്  ബീഹാറിലേക്ക് തീവണ്ടി പുറപ്പെടും.വൈകുന്നേരം തിരൂരിൽ നിന്നും ബിഹാർ ധാനപൂരിലേക്കാണ് അതിഥി തൊഴിലാളികളുമായി തീവണ്ടി പുറപ്പെടുന്നതെന്ന് ജില്ലാ കലക്ടർ ജാഫർ മലിക് പറഞ്ഞു. 1200 അതിഥി തൊഴിലാളികളാവും  ഇന്ന് നാട്ടിലേക്ക് മടങ്ങുക. തൊഴിലാളികളെ താമസ സ്ഥലത്തു നിന്നും കെ.എസ്.ആർ.ടി സി ബസുകളിൽ റെയിൽവേ സ്റ്റേഷനിൽ ജില്ലാ ഭരണകൂടത്തിൻ്റ നേതൃത്വത്തിൽ എത്തിക്കും. മതിയായ എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചാകും തൊഴിലാളികളെ മടക്കി അയക്കുക എന്നും അവർക്കു വേണ്ടുന്ന സൗകര്യങ്ങൾ എല്ലാം ചെയ്തിട്ടുണ്ടന്നും  ജില്ലാ കലക്ടർ അറിയിച്ചു. തൊഴിലാളികൾ നേരിട്ട് റെയിൽവേ സ്‌റ്റേഷനിൽ എത്തരുതെന്നും ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ സംവിധാനത്തിൽ എത്തുന്നവരെ മാത്രമേ മടക്കി അയയ്ക്കുകയുള്ളുവെന്നും അറിയിപ്പിൽ പറയുന്നു.