23 April 2024 Tuesday

എസ് വൈ എസ് കല്ലൂർമ്മ - പെരുമ്പാൾ യൂണിറ്റ് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.

ckmnews

എസ് വൈ എസ് കല്ലൂർമ്മ - പെരുമ്പാൾ യൂണിറ്റ് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.


ചങ്ങരംകുളം : റമളാൻ ആത്മ വിചാരത്തിന്റെ കാലം എന്ന ശീർഷകത്തിൽ എസ് വൈ എസ് സംഘടിപ്പിക്കുന്ന റമളാൻ കാമ്പയിന്റെ ഭാഗമായി നൂറോളം നിർധന കുടുംബങ്ങൾക്ക് കല്ലൂർമ്മ - പെരുമ്പാൾ യൂണിറ്റ് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു.

മഹല്ല് പ്രസിഡണ്ട് എം.പി കുഞ്ഞി വാപ്പു ഹാജി ഉദ്ഘാടനം ചെയ്തു.പി.പി ഹൈദ്രു ഹാജി ആധ്യക്ഷത വഹിച്ചു.പി.പി നൗഫൽ സഅദി സന്ദേശ പ്രഭാഷണം നടത്തി.പി.പി അബൂബക്കർ, പി.പി അബ്ദുപ്പ ഹാജി.ഇ.കെ റസാഖ്, കെ.അയമു , പി.ഖാലിദ്.എം.പി നൗഫൽ, ടി. ഫൈസൽ, അജ്മൽ. ശഹബാസ് സംബന്ധിച്ചു.