29 March 2024 Friday

അണുനശീകരണത്തിൽ സെഞ്ചറി തികച്ച് തപാൽ ജീവനക്കാരൻ

ckmnews

അണുനശീകരണത്തിൽ സെഞ്ചറി തികച്ച് തപാൽ ജീവനക്കാരൻ


എടപ്പാൾ:- നടുവട്ടം ഗവൺമെൻ്റ് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനമായ  നാഷണൽ ITC കോളേജ് അണു നശീകരണം നടത്തി തൻ്റെ സേവനം 100 എണ്ണം തികച്ചിരിക്കുകയാണ് തപാൽ ജീവനക്കാരനായ ഷെരീഫ് നടുവട്ടം.കഴിഞ്ഞ ദിവസങ്ങളിൽ 3 വിദ്യാർത്ഥികൾക്ക് കോവിഡ് പോസിറ്റീവ് ആവുകയും പിന്നീട് സ്ഥാപനം അടച്ചിടുകയുമായിരുന്നു. ജോലി തിരക്കിനിടയിലും സാമൂഹ്യ സേവനങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച നടവട്ടം സ്വദേശിയായ ഷെരീഫ് ആണ് തന്റെ കോവിഡ് സേവനം തുടരുന്നത്.മരണാനന്തര ചടങ്ങുകൾ, രോഗബാധിതരെ ശാരീരികമായി സഹായിക്കൽ,തുടങ്ങിയവയിൽ നിറസാന്നിദ്ധ്യമാണ് ഷെരീഫ്