തേന്‍ ശേഖരിക്കുന്നതിനിടെ പാറയില്‍ നിന്നും വഴുതി വീണ് ഫോറസ്റ്റ് വാച്ചര്‍ മരിച്ചു

തേന്‍ ശേഖരിക്കുന്നതിനിടെ പാറയില്‍ നിന്നും വഴുതി വീണ് ഫോറസ്റ്റ് വാച്ചര്‍ മരിച്ചു
കല്‍പ്പറ്റ: മേപ്പാടി റേഞ്ച് ബടേരി സെക്ഷന്‍ ഫോറസ്റ്റ് വാച്ചര്‍ ബാബു (36) തേന്‍ ശേഖരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പാറയില്‍ നിന്ന് വഴുതി വീണ് മരിച്ചു. ബാലന്‍തണ്ട് വനത്തിലെ പാറയില്‍ നിന്നുമാണ് അപകടം.കടചിക്കുന്നു കോളനിയിലെ ഒമ്പത് ആദിവാസികളോടൊപ്പം തേന്‍ ശേഖരിക്കാന്‍ പോയതായിരുന്നു.ചോലനായ്ക്ക വിഭാഗത്തില്‍പെട്ടയാളും പഴയകാല വാച്ചറായ വെളുത്തയുടെ മകനുമാണ് ബാബു.തൃശ്ശൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ അക്കാദമിയില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പരിശീലനം പൂര്‍ത്തീകരിച്ചിട്ടുണ്ട്.മേപ്പാടി-നിലമ്പൂര്‍ അതിര്‍ത്തി ഭാഗത്തെ ഒട്ടുമിക്ക വനഭാഗങ്ങളും നന്നായി അറിയുന്ന ആളായിരുന്നു.കുടുംബസമേതം ബടേരി സെക്ഷനിലെ ക്വാര്‍ട്ടേഴ്‌സിലാണ് താമസിച്ചിരുന്നത്. ഭാര്യ: ശ്രീജ. മക്കള്‍: ശ്രീനന്ദന, ധന്യ, മിഥുന്‍, നിഹാരിക, ആറ് മാസം പ്രായമുള്ള മകന്‍.