24 April 2024 Wednesday

കളഞ്ഞു കിട്ടിയ സ്വർണ്ണാഭരണം ഉടമയെ കണ്ടെത്തി തിരികെ നൽകി ഉണ്ണികൃഷ്ണന്‍ മാതൃകയായി

ckmnews

കളഞ്ഞു കിട്ടിയ സ്വർണ്ണാഭരണം ഉടമയെ കണ്ടെത്തി തിരികെ നൽകി ഉണ്ണികൃഷ്ണന്‍ മാതൃകയായി


ചങ്ങരംകുളം:പാവിട്ടപ്പുറം കോട്ടെൻകുന്ന്  പ്രദേശത്തെ യുവതിയുടെ സ്വർണ്ണാഭരണം യാത്രക്കിടയിൽ കളഞ്ഞു പോയിരുന്നു.ഏറെ നേരം യാത്ര ചെയ്ത ഇടങ്ങളിലെല്ലാം തിരഞ്ഞെങ്കിലും കിട്ടിയിരുന്നില്ല.ജോലി കഴിഞ്ഞു തിരികെ വരുന്ന വഴിയാണ് ഉണ്ണികൃഷ്ണന് സ്വര്‍ണ്ണാഭരണം കളഞ്ഞ് കിട്ടിയത്.മാതൃകാപരമായ പ്രവൃത്തികള്‍ കൊണ്ട് വാർത്താ പ്രാധാന്യം നേടിയ കോട്ടെൻകുന്ന് കൂട്ടായ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായ ഉണ്ണികൃഷ്ണൻ എന്ന ഉണ്ണിമാൻ ആഭരണം നഷ്ടപ്പെട്ട കുടുംബത്തെ കണ്ടെത്തി ആഭരണം ഉടമയെ തിരികെ ഏല്‍പിച്ചു.മാതൃകപരമായ പ്രവർത്തനം കാഴ്ചവെച്ച ഇദ്ദേഹത്തെ നാട്ടുകാര്‍ അഭിനന്ദിച്ചു