20 April 2024 Saturday

പോപുലർഫ്രണ്ട് ചങ്ങരംകുളത്ത് പ്രധിഷേധ പ്രകടനം നടത്തി.

ckmnews

പോപുലർഫ്രണ്ട് ചങ്ങരംകുളത്ത് പ്രധിഷേധ പ്രകടനം നടത്തി.


ചങ്ങരംകുളം :പോപുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റിന്റെ വീടിനു നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച്  പോപുലർഫ്രണ്ട് പ്രവർത്തകർ ചങ്ങരംകുളം ടൗണിൽ പ്രധിഷേധപ്രകടനം നടത്തി.സംസ്ഥാന പ്രസിഡന്റ്‌ സി പി മുഹമ്മദ്‌ബഷീറിന്റെ തിരുന്നാവായയിൽ ഉള്ള വസതിക്ക് നേരെയാണ് പാതിരാത്രിയിൽ ഒരു സംഘം അക്രമം നടത്തിയത്.എന്നാൽ സിസിടിവി ദൃശ്യങ്ങൾ അടക്കം പോലീസിൽ പരാതി നൽകിയിട്ടും അധികാരികളുടെ ഭാഗത്തു നിന്ന് കാര്യമായനടപടികൾ സ്വീകരിച്ചില്ല.പ്രധിഷേധപ്രകടനത്തിന് പോപുലർഫ്രണ്ട് ഡിവിഷൻ, ഏരിയ നേതാക്കളായ റഫീഖ്മുത്തൂർ, ജാഫർ കക്കിടിപ്പുറം, റഫീഖ് കുറ്റിപ്പാല,ഇസ്മായിൽനടുവട്ടം,സലാംപള്ളിക്കര, ഷമീർകാളാച്ചാൽ, റഷീദ് വളയംകുളം എന്നിവർ നേതൃത്വം നൽകി.