24 April 2024 Wednesday

എംസാന്റ് കയറ്റിവന്ന ടിപ്പര്‍ ലോറി കുഴിയില്‍ വീണ് അപകടം ഒഴിവായി

ckmnews

എംസാന്റ് കയറ്റിവന്ന ടിപ്പര്‍ ലോറി കുഴിയില്‍ വീണ് അപകടം ഒഴിവായി


ചങ്ങരംകുളം:എംസാന്റ് കയറ്റിവന്ന ടിപ്പര്‍ ലോറി കുഴിയില്‍ വീണ് അപകടം ഒഴിവായി.വെള്ളിയാഴ്ച വൈകിയിട്ട് മൂന്ന് മണിയോടെ ചിയ്യാനൂര്‍ പാടത്ത് മാര്‍സ് സിനിമാസിന് സമീപത്ത് ആണ് സംഭവം.സ്വകാര്യ വെക്തിയുടെ സ്ഥലത്ത് കെട്ടിട നിര്‍മാണത്തിന് വേണ്ടി കൊണ്ട് വന്ന എംസാന്റ് ലോറി പുറകോട്ട് എടുക്കുന്നതിനിടെ ഫില്ലറിനായി എടുത്ത വലിയ കുഴിയിലേക്ക് വീഴുകയായിരുന്നു.ലോറി കുഴിയിലേക്ക് വീണെങ്കിലും തലനാരിഴക്ക് ജീവനക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.