25 April 2024 Thursday

വേസ്റ്റ് ബോക്സിൽ ഉപേക്ഷിച്ച നായ്ക്കുട്ടികൾക്ക് രക്ഷകനായി ലാൽ കൃഷ്ണ

ckmnews

എടപ്പാൾ:കെട്ടിടത്തിനുള്ളിൽ വേസ്റ്റ് ബോക്സിനകത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടത്തിയ നായ്ക്കുട്ടികൾക്ക് തണലേകി ലാൽ കൃഷ്ണ കല്ലാണിക്കാവ്. പ്രസവിച്ച് ദിവസമാത്രം പ്രായമുള്ള ഏഴ് കുഞ്ഞുങ്ങൾക്കാണ് പാലും പരിചരണവും നൽകി വരുന്നത്. നായ് കുട്ടികളെ കണ്ടത്തിയ സ്ഥലത്ത് തന്നെയാണ്  സംരക്ഷിച്ച് പോരുന്നത്. ദത്തെടുക്കാൻ കഴിയാവുന്നവരെ കണ്ടത്തി കൈ മാറാനുള്ള ശ്രമമാണ് നടത്തുന്നതെന്നും താൽപ്പര്യമുള്ളവർ ബന്ധപ്പെടണമെന്നും ലാൽ കൃഷണ പറയുന്നു..